മാനന്തവാടി: ഒക്ടോബര്‍ 12 മുതല്‍ 17 വരെ നടക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കു മുന്നോടിയായി വിഎച്ച്എസ്സിയില്‍ പ്രത്യേക പഠന ക്യാമ്പ് സംഘടിപ്പിച്ചു.
ഒന്നാം വര്‍ഷ, രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പഠന സമയം ഉറപ്പുവരുത്തുന്നതിനും ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിനും രക്ഷിതാക്കള്‍ വൈകി വീട്ടിലെത്തുന്ന കുട്ടികളുടെ സാഹചര്യം കണക്കിലെടുത്തുമാണ് പിടിഎയുടെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.വി.എസ്. മൂസ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്മാന് മൊയ്തൂട്ടി അണിയാരത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.കെ. ജിജി, പി.സി. തോമസ്, കെ.കെ. സുരേഷ്, എം.കെ. അര്‍ച്ചന, എ.യു. ധന്യ, വി. മുജീബ്, ബിനേഷ് രാഘവന് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരെ ആദരിച്ചു.